Saturday, September 02, 2006

നേത്രദാന പക്ഷാചരണം

എല്ലാ വര്‍ഷവും ആഗസ്റ്റ്‌ 25 മുതല്‍ സപ്തംബര്‍ 7 വരെ ദേശീയ നേത്രദാന പക്ഷാചരണമായി ആചരിച്ചു വരുന്നു. ഇരുപത്തിയൊന്നാമത്‌ പക്ഷാചരണമാണ്‌ ഈ വര്‍ഷം നടക്കുന്നത്‌. ഇന്ത്യയില്‍ നേത്രപടലാന്ധത ബാധിച്ചവരുടെ എണ്ണം 15 ലക്ഷമാണ്‌. ഓരോ വര്‍ഷവും 1 ലക്ഷം നേത്രങ്ങല്‍ ദാനമായി ലഭിക്കേണ്ട സ്ഥാനത്ത്‌ കേവലം 2200 എണ്ണം മാത്രമണ്‌ ലഭികുന്നത്‌. ജൈന-ബുദ്ധ മതാനുയായികള്‍ ഒഴികെ മറ്റാരും തന്നെ നേത്രദാനത്തില്‍ ഔത്സുക്യം കാണികുന്നില്ല. നമ്മുടെ നാട്ടില്‍ പ്രമുഖരായ ചിലരൊഴിച്ച്‌ മറ്റാരും നേത്രദാനത്തിനായി മുന്നോട്ട്‌ വരുന്നില്ല. പ്രതിജ്ഞാപത്രങ്ങള്‍ നല്‍കുന്നത്‌ കൂടുതലും യുവാക്കളാണ്‌ - പക്ഷെ വളരെകാലം കഴിഞ്ഞുള്ള മരണസമയത്ത്‌ ഇത്‌ വിസ്മരിക്കപ്പെട്ട്‌ പോകുകയാണ്‌ പതിവ്‌. മതപരമായ പ്രശ്നങ്ങള്‍, ബന്ധുക്കളുടെ എതിര്‍പ്പ്‌ തുടങ്ങിയ പലവിധ കാരണങ്ങള്‍ വേറെയും. ഈ വിധത്തിലുള്ള സംശയനിവാരണവും പ്രേരണയുമാണ്‌ ഈ പോസ്റ്റ്‌ കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. എന്താണ്‌ നേത്രദാനം?നേത്രപടല അന്ധത ബാധിച്ച ഒരു വ്യക്തിക്ക്‌ നേത്രപടലം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുകയുള്ളു. മരിച്ച ഒരാളില്‍ നിന്നും നേത്രപടലം (Cornea) എടുത്ത്‌ അന്ധനായ വ്യക്തിയുടെ നേത്രപടലത്തിനു പകരം വച്ച്‌ പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വച്ചുപിടിപ്പിക്കാന്‍ മറ്റൊരു മനുഷ്യണ്റ്റെ നേത്രപടലമല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മരിച്ച വ്യക്തികളുടെ നേത്രങ്ങള്‍ ദാനം ചെയ്താല്‍ മാത്രമെ ഈ ഹതഭാഗ്യര്‍ക്ക്‌ ലോകത്തിലെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കഴിയുകയുള്ളു.

നേത്രപടല അന്ധതയുടെ കാരണങ്ങള്‍:-

നമ്മുടെ കണ്ണില്‍ നടുവിലായി കാണുന്ന കറുത്ത വട്ടമാണ്‌ നേത്രപടലം (കൃഷ്ണമണി - Cornea). വാസ്തവത്തില്‍ അതു സുതാര്യമായ ഒരു പടലമാണ്‌. അതിനടിയിലായി സ്ഥിതിചെയ്യുന്ന irisണ്റ്റെ നിറമാണ്‌ യദാര്‍ത്ഥത്തില്‍ നാം കാണുന്ന കറുപ്പ്‌ നിറം (പലരിലും ഈ നിറത്തിണ്റ്റെ കാഠിന്യം വ്യത്യാസപ്പെട്ടിരികും). ഈ നേത്രപടലത്തിണ്റ്റെ സുതാര്യത നഷ്ടപ്പെടുമ്പോള്‍ കണ്ണിനുള്ളിലേക്ക്‌ വെളിച്ചം കടക്കാതിരിക്കുകയും ആ വ്യക്തി അന്ധനായി തീരുകയും ചെയ്യുന്നു. ഇതാണ്‌ നേത്രപടല അന്ധത.
നേത്രപടല അന്ധതയുണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയണ്‌.
1.കൃഷ്ണമണിയില്‍ ഉണ്ടാകുന്ന മുറിവുകള്‍, ആഘാതങ്ങള്‍.
2.പോഷകാഹാര കുറവ്‌(വൈറ്റമിന്‍ എ).
3.നേത്രപടലത്തിലെ അണുബാധ.
4.രാസവസ്തുക്കള്‍ മുഖേനെയുള്ള അപകടം.
5.ജനന വൈകല്യങ്ങള്‍.
6.നേത്ര സസ്ത്രക്രിയയ്ക്‌ ശേഷം ഉണ്ടാകുന്നവ.

പ്രായോഗിക നേത്രദാന രംഗത്തെ പ്രശ്നങ്ങള്
‍നേത്രദാന സമ്മതപത്രം നല്‍കുന്നതുകൊണ്ട്‌ മാത്രം നേത്രദാനം പ്രാവര്‍ത്തികമാകുന്നില്ല. ഇന്ത്യയില്‍ ഒരോ വര്‍ഷവും ലക്ഷകണക്കിന്‌ ആളുകള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട്‌ നല്‍കുന്നുണ്ട്‌, എന്നാല്‍ ലഭിക്കുന്ന കണ്ണുകളോ കേവലം രണ്ടായിരത്തോളവും. ഒരാള്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്‌ എന്നതു കൊണ്ട്‌ മാത്രം അയാളുടെ കണ്ണുകള്‍ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഒരു മൃതദേഹത്തില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ പ്രധാനമായും വേണ്ടത്‌ ബന്ധുക്കളുടെ സമ്മതമാണ്‌. പലപ്പ്പ്പോഴും നേത്രദാനത്തിന്‌ എതിര്‌ നില്‍ക്കുന്നതും ബന്ധുക്കളാണ്‌. ബന്ധുക്കള്‍ക്ക്‌ സമ്മതമാണെങ്കില്‍ പോലും ഒരു മരണ വീട്ടില്‍ ആരും ഇക്കാര്യം ശ്രദ്ധിക്കുകയില്ല (അങ്ങിനെയൊരു മാനസികാവസ്ഥയിലായിരിക്കില്ല). മരണം കഴിഞ്ഞ്‌ ആറ്‌ മണിക്കൂറിനുള്ളിലെങ്കിലും നീക്കം ചെയ്തില്ലെങ്കില്‍ ആ കണ്ണുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്യും. മതപരമായ വിശ്വാസങ്ങളാണ്‌ ആള്‍ക്കാരെ നേത്രദാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഒരു ഘടകം. എന്നാല്‍ ബുദ്ധ മതവും ജൈന മതവും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌, ഒരു മതവും നേത്രദാനതിന്‌ എതിരുമല്ല.

നേത്രദാനം എങ്ങനെ പ്രാവര്‍ത്തികമാക്കാം?
നിങ്ങളുടെ കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ പരേതന്‍ മുന്‍കൂട്ടി തണ്റ്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടില്ലെങ്കില്‍ പോലും അടുത്തുള്ള നേത്രബാങ്കില്‍ എത്രയും വേഗം വിവരമറിയിക്കുക. പരേതണ്റ്റെ കണ്‍പോളകള്‍ അടച്ചതിന്‌ ശേഷം അതിന്‌ മുകളില്‍ നനഞ്ഞ പഞ്ഞിയോ തുണിയോ വയ്ക്കുക. ദാദാവ്‌ എവിടെയാണെങ്കിലും നേത്രബാങ്ക്‌ ടീം അവിടെയെത്തി കണ്ണുകള്‍ എടുത്ത്‌ മാറ്റുന്നതാണ്‌. മൃതദേഹത്തിണ്റ്റെ കണ്‍പോളകള്‍ക്ക്‌ കേട്‌ വരാതെ അതിസൂക്ഷ്മമായി നേത്രഗോളങ്ങള്‍ എടുത്ത്‌ മാറ്റുന്നതിനാല്‍ പരേതണ്റ്റെ മുഖത്ത്‌ യാതൊരു വൈരൂപ്യവും ഉണ്ടാകുന്നില്ല. നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ പേര്‌ നേത്രബാങ്കില്‍ റജിസ്റ്ററ്‍ ചെയ്തിരിക്കേണ്ടതാണ്‌. ഈ റജിസ്റ്ററിലെ മുന്‍ഗണനാ ക്രമത്തില്‍ രോഗികളെ അറിയിച്ച്‌ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രത്യേകം പരിശീലനം ലഭിച്ച നേത്രരോഗ വിദഗ്‌ധര്‍ ശസ്ത്രക്രിയ ചെയ്ത്‌ നേത്രപടലം മാറ്റിവയ്ക്കുകയും ചെയ്യുന്നു. ലഭികുന്ന കണ്ണുകള്‍ സൂക്ഷ്മ പരിശോധന നടത്തി അവയുടെ ആരോഗ്യം ഉറപ്പ്‌ വരുത്തിയതിന്‌ ശേഷമേ അവ ശസ്ത്രക്രിയയ്ക്ക്‌ ഉപയോഗിക്കുകയുള്ളു. ജീവിച്ചിരികുമ്പോള്‍ കണ്ണട ധരിച്ചിരുന്ന ആളുടേയും, തിമിര ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ ആളുടേയും കണ്ണുകള്‍ ദാനം ചെയ്യാവുന്നതാണ്‌. അവസരം നല്‍കിയാല്‍ രണ്ട്‌ ജന്‍മം ജീവിക്കാനുള്ള കരുത്ത്‌ നേത്രപടലത്തിനുണ്ട്‌. കേരളത്തിലെ എല്ലാ ഗവണ്‍മണ്റ്റ്‌ മെഡികല്‍ കോളേജുകളിലും, കണ്ണാശുപത്രി തിരുവനന്തപുരം, ജില്ലാ ആശുപത്രികള്‍, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അങ്കമാലി, മൌലാന ആശുപത്രി പെരിന്തല്‍മണ്ണ, കോംറ്റ്രസ്റ്റ്‌ ആശുപത്രി കോഴിക്കോട്‌ എന്നിവിടങ്ങളിലും നേത്രബാങ്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മരണം അനിവാര്യമാണ്‌, എന്നാല്‍ നേത്രദാനത്തിലൂടെ മറ്റൊരാളിണ്റ്റെ കണ്ണുകളിലൂടെ നേത്രദാദാവ്‌ പിന്നെയും കാണുന്നു, ജീവിക്കുന്നു.
നേത്രദാന സമ്മതപത്രം Download ചെയ്യുന്നതിന്‌ ഇവിടെ click ചെയ്യുക
കുറിപ്പ്‌:
1. ഈ സമ്മതപത്രത്തിണ്റ്റെ മൂന്ന്‌ പകര്‍പ്പെടുത്ത്‌ പൂരിപ്പിച്ച്‌ നല്‍കണം. അതില്‍ ഒന്ന്‌ രെജിസ്റ്റ്രേഷന്‌ ശേഷം നിങ്ങള്‍ക്ക്‌ മടക്കിത്തരും
2. നേത്രദാനം ചെയ്യുന്നത്‌ ജീവിച്ചിരിക്കുമ്പോഴാണെങ്കിലും സമ്മതപത്രം പ്രാവര്‍ത്തികമാവുന്നത്‌ നേത്രദാദാവിണ്റ്റെ മരണശേഷമാണ്‌.
3. സമ്മത പത്രത്തില്‍ മേല്‍വിലാസം വളരെ വ്യക്തമായും വിശദമായും കാണിച്ചിരിക്കണം. ഫോണ്‍ ഉണ്ടെങ്കില്‍ നമ്പരും.
4. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയുമായി ബന്ധപ്പെടണം. മൃതദേഹം ആശുപത്രിയിലേക്ക്‌ കൊണ്ടുവരേണ്ടതില്ല. ഡോക്ടര്‍ നിങ്ങളുടെ വീട്ടിലേക്ക്‌ വരുന്നതായിരിക്കും. സാധിക്കുമെങ്കില്‍ ഒരാള്‍ വന്ന് ഡോക്ടറെ കൂട്ടികൊണ്ട്‌ പോകുന്നതായിരിക്കും നല്ലത്‌. ഡോക്ടര്‍ വരുന്നതിന്‌ ആംബുലന്‍സോ മറ്റേതെങ്കിലും ആശുപത്രി വാഹനമോ ഉപയോഗിച്ചുകൊള്ളും.
5. മരണശേഷം 4 മണിക്കൂറിനുള്ളില്‍ കണ്ണുകള്‍ എടുക്കുന്നതാണു ഏറ്റവും പ്രയോജനകരമാകുന്നത്‌, ൪ മണിക്കൂറ്‍ വരെയുമാകാം. 6 മണിക്കൂറിനു ശേഷമാണെങ്കില്‍ പ്രയോജനമില്ലാതാകുന്നു.
6. കണ്‍പോളകള്‍ക്കു കേടുവരാതെ അതി സൂക്ഷ്മമായി നേത്രഗോളങ്ങല്‍ എടുത്തു മാറ്റി കണ്‍പോളകള്‍ അടച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിണ്റ്റെ മുഖത്ത്‌ യതൊരു വൈരൂപ്യവും അനുഭവപ്പെടുകയില്ല.
7. താങ്കളുടെ വിലമതിക്കാനാകാത്തതായ 2 കണ്ണുകളും മരണത്തോടുകൂടി എന്നെന്നെക്കുമായി നഷ്ടപ്പെട്ടുപോകുന്നു. അന്ധനായ ഒരാള്‍ക്ക്‌ ആ കണ്ണുകള്‍ കാഴ്ച നല്‍കാന്‍ ഉപകരിക്കുമെങ്കില്‍ അത്‌ വലിയൊരു സേവനമല്ലെ?
8. രജിസ്ട്രേഷന്‍ കഴിഞ്ഞ്‌ തിരിച്ചു കിട്ടുന്ന ഈ സമ്മതപത്രം കഴിയുമെങ്കില്‍ വീട്ടില്‍ ഫ്രെയിം ചെയ്തു സൂക്ഷിക്കുക. മരണം സംഭവിക്കുമ്പോള്‍ നേത്രദാനത്തെക്കുറിച്ച്‌ ബന്ധുക്കള്‍ ഓര്‍ക്കുന്നതിനു ഇത്‌ സഹായിക്കും. മാത്രമല്ല അത്‌ സഹജീവികളോടുള്ള താങ്കളുടെ മനുഷ്യസ്നേഹത്തിണ്റ്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്യും.
9. തിരുവനനതപുരം കണ്ണാശുപത്രിയും കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും, ജില്ലാ ആശുപത്രികളിലേയും നേത്ര ചികിത്സാ വിഭാഗങ്ങളും നേത്രദാനം സ്വീകരികുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള അംഗീകൃത സ്ഥാപനങ്ങളാണ്‌. താങ്കള്‍ താമസിക്കുന്നതിണ്റ്റെ ഏറ്റവും അടുത്തുള്ള അംഗീകൃത സ്ഥാപനവുമായി ബന്ധപ്പെടുക.